08:26pm 06 September 2026
NEWS
അയ്യേ പറ്റിച്ചേ! പോസ്റ്റൽ ബാലറ്റ് തുറന്നു തിരുത്തിയെന്നത് വെറും തള്ളെന്ന് ജി സുധാകരൻ
15/05/2025  09:25 PM IST
nila
അയ്യേ പറ്റിച്ചേ! പോസ്റ്റൽ ബാലറ്റ് തുറന്നു തിരുത്തിയെന്നത് വെറും തള്ളെന്ന് ജി സുധാകരൻ

പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് തുറന്ന് തിരുത്തിയിട്ടുണ്ടെന്ന വാദത്തിൽ മലക്കംമറിഞ്ഞ് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എൻജിഒ യൂണിയന്റെ സമ്മേളനത്തിൽ പ്രസം​ഗിക്കവെയാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ പോസ്റ്റൽ ബാലറ്റ് തുറന്നു നേക്കിയിരുന്നു എന്ന് വെളിപ്പെടുത്തിയത്. എന്നാൽ, സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടതോടെയാണ് ജി സുധാകരൻ നിലപാട് മാറ്റിയത്. 

താൻ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നുമായിരുന്നു കടക്കരപ്പള്ളിയിൽ സിപിഐ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴയ കാല പാർട്ടി പ്രവർത്തകരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജി.സുധാകരൻ പറഞ്ഞത്. ‘‘ഞാൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചിട്ടില്ല. എൻജിഒ സമ്മേളനത്തിന്റെ ഭാഗമായി വേദിയിലെത്തിയപ്പോൾ സംഘടനയുടെ ഭാഗമായി വോട്ടു ലഭിക്കുന്നില്ലെന്ന കാര്യം ഒരു നേതാവ് സുചിപ്പിച്ചപ്പോൾ മുന്നറിയിപ്പ് എന്ന രീതിയിൽ പറഞ്ഞതാണ്. ലേശം ഭാവന കലർത്തി പറഞ്ഞു. മാധ്യമങ്ങൾ അവർക്ക് ആവശ്യമുള്ള രീതിയിൽ അവതരിപ്പിച്ചു. വിവാദങ്ങൾ പാടില്ല. വാദങ്ങളും വിവാദങ്ങളും ചർച്ച ചെയ്യണം. 20 വർഷമായി എംഎൽഎ ആയിരുന്നപ്പോഴും ആർക്കും വോട്ടിനു വേണ്ടി പണം നൽകിയിട്ടില്ല. അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്’’ – ജി.സുധാകരൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.